NEWS
സുസ്ഥിതി 2.0 നാഷ്ണല്‍ കോണ്‍ക്ലേവ് ഓണ്‍ സസ്റ്റെനബിലിറ്റി
26/09/2025 08:30 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി: തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംങിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ (സിഇടിഎഎ)-കൊച്ചി ചാപ്റ്റര്‍ ഒക്ടോബര്‍ 3-4 തീയതികളില്‍ സുസ്ഥിരതയെക്കുറിച്ചുള്ള ദേശീയ കോണ്‍ക്ലേവ് പാലാരിവട്ടം റിനൈ കൊച്ചിയില്‍ സംഘടിപ്പിക്കുന്നു. സുസ്ഥിതി 2.0'- നാഷ്ണല്‍ കോണ്‍ക്ലേവ് ഓണ്‍ സസ്റ്റെനബിലിറ്റി രാവിലെ 10 ന് ഗൂഗിള്‍ ക്ലൗഡ് ഇന്ത്യ മാനേജിങ്ങ് ഡയറക്ടര്‍ ശശികുമാര്‍ ശ്രീധരന് ഉദ്ഘാടനം ചെയ്യും. നാലിന് നടക്കുന്ന സമാപന സമ്മേളനം വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം. മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. . സിഇടിഎഎ-കൊച്ചി ചാപ്റ്റര്‍ പ്രസിഡന്റ് സുനിത മേരി ഈപ്പന് , സെക്രട്ടറി ജയ്കുമാര് സി. പിള്ള, മുന്‍ സെക്രട്ടറി ഷാജി പി.ആര്. എന്നിവര്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








